Posted On
date_range Updated On
date_range കശ്മീർ ശാന്തം; കരുതൽ തടങ്കലിലുള്ളത് 250 പേർ മാത്രം -റാം മാധവ്
ഒൗറംഗബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് 2500 പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നുവെങ്കിലും നിലവിൽ 250 പേർമാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്. ഇപ്പോൾ കരുതൽ തടങ്കലിലുള്ളവരെ വളരെ ബഹുമാനപൂർവമാണ് പരിചരിക്കുന്നത്. പലരും ഫൈവ് സ്റ്റാർ ഗസ്റ്റ് ഹൗസിലും ഫൈവ് സ്റ്റാർ ഹോട്ടലിലുമാണ് കഴിയുന്നതെന്നും റാം മാധവ് കൂട്ടിച്ചേർത്തു.
250 പേരെ കരുതൽ തടങ്കലിലെടുത്തിന് ശേഷം രണ്ട് മാസമായി കശ്മീർ ശാന്തമാണ്. കശ്മീരികൾക്ക് എന്താണ് വേണ്ടതെന്നും തടങ്കലിലുള്ള 250 പേർക്ക് എന്താണ് വേണ്ടതെന്നും ഇതിൽ നിന്നും മനസിലാക്കാമെന്നും റാം മാധവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.