മാതൃകാപരം; ഇൗ എം.എൽ.എയുടെ വിവാഹത്തിൽ പ​െങ്കടുത്തത്​ 11 പേർ മാത്രം

റാഞ്ചി: കോവിഡ്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിൽ എല്ലാവരും വളരെ ലളിതമായി നടത്തുന്ന ചടങ്ങുകളിലൊന്നായിരിക്കും വിവാഹം. അനുവദനീയമായ ആളു​കളെ മാത്രം പ​െങ്കടുപ്പിച്ച്​ കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക. എന്നാൽ കോവിഡ്​ കാലത്തെ വിവാഹത്തിൽ പുതിയൊരു മാതൃക സൃഷ്​ടിക്കുകയാണ്​ ജാർഖണ്ഡിലെ ഒരു എം.എൽ.എ.

വെറും 11 പേരെ മാത്രം പ​​െങ്കടുപ്പിച്ചുകൊണ്ടായിരുന്നു നമൻ ബിക്​സൽ കൊങാരിയുടെ വിവാഹം. ജാർഖണ്ഡിൽ വിവാഹത്തിൽ പ​െങ്കടുക്കാൻ അനുമതി നൽകുക വധുവും വരനും ഉൾപ്പെടെ 11 പേർക്ക്​ മാത്രമാണ്​. അത്​ കൃത്യമായി പാലിച്ചായിരുന്നു എം.എൽ.എയുടെ വിവാഹം. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മൂന്നുദിവസം മുമ്പ്​ വിവാഹകാര്യം പൊലീസ്​ സ്​റ്റേഷനിൽ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു.

മധുവാണ്​ 48കാരനായ നമനി​െൻറ വധു. വര​െൻറ ഭാഗത്തുനിന്ന്​ അഞ്ചുപേരും വധുവി​െൻറ ഭാഗത്തുനിന്ന്​ ആറുപേരും വിവാഹത്തിൽ പ​െങ്കടുത്തു. വധുവി​െൻറ വീട്ടിൽവെച്ചായിരുന്നു വിവാഹം.

നമനി​െൻറ മകളും രണ്ടു സഹോദരിമാരും ഒരു സുഹൃത്തും സാക്ഷിയും വിവാഹത്തിൽ പ​െങ്കടുത്തു. ആദ്യഭാര്യ മരിച്ചതിന്​ ശേഷം രണ്ടാം വിവാഹമാണ്​ നമനി​േൻറത്​. 15 കാരിയായ മകൾ ആർച്ചിയായിരുന്നു വിവാഹത്തിന്​ നേതൃത്വം നൽകിയത്​.

ലോക്​ഡൗണി​െൻറ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ മാറ്റിവെക്കുകയായിരുന്നു പലരും. എന്നാൽ താൻ കോവിഡ്​ മാനദണ്ഡം പാലിച്ച്​ വിവാഹം നടത്താൻ തീരുമാനിക്കുകയായിരു​ന്നുവെന്ന്​ എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Only 11 Guests For Jharkhand MLA's Wedding Amid Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.