ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ ഇരട്ടിയായി

മുംബൈ: നോട്ട് ക്ഷാമം രൂക്ഷമായതോടെ മൊബൈല്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്യുന്നത് ഇരട്ടിയായി വര്‍ധിച്ചു. പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ പേ ടിഎമ്മാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നോട്ട് നിരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് ദിനേന 25 ലക്ഷം രൂപയുടെ ഇടപാടായിരുന്നു നടന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ദിവസവും 50 ലക്ഷത്തിന്‍െറ റീചാര്‍ജുകള്‍ നടക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ 24,000 കോടി രൂപയുടെ ഇടപാട് നടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Tags:    
News Summary - online recharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.