പ്രകോപനപരമായ വാർത്തകളെന്ന് പരാതി; ഒാൺലൈൻ പോർട്ടൽ സ്ഥാപകൻ അറസ്റ്റിൽ

കോയമ്പത്തൂർ: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ ഒാൺലൈൻ പോർട്ടൽ സ്ഥ ാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോർട്ടലിന്‍റെ സ്ഥാപകൻ ആൻഡ്രു സാം രാജപാണ്ഡ്യനാണ് പിടിയിലായത്.

ആർ.എസ് പുരം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. സർക്കാറിനെയും ആരോഗ്യ പ്രവർത്തകരെയും വിമർശിക്കുന്ന വാർത്തയാണ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്​. കൂടാതെ, പൊതുവിതരണ സംവിധാനത്തിൽ അഴിമതിയുണ്ടെന്നും വാർത്തയിൽ ആരോപിച്ചിരുന്നു.

അസിസ്റ്റന്‍റ് കമീഷണർ (പേഴ്സണൽ) എം. സുന്ദരരാജന്‍റെ പരാതിയിലാണ് കേസ് എടുത്തത്. സർക്കാർ നടപടിയിൽ കോയമ്പത്തൂർ, തിരുപ്പൂർ ജേർണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു.

Tags:    
News Summary - Online portal founder arrested for publishing false reports on healthcare -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.