Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരാളെ വധിച്ചു
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. കുൽഗാമിലെ അഷ്മുജി ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
പ്രദേശം വളഞ്ഞ സംയുക്തസേന നടത്തുന്ന തിരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ കുൽഗാം ജില്ലയിൽ മൂന്നാം തവണയാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.