Posted On
date_range Updated On
date_range ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ: തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കുൽഗാമിലെ താൻട്രിപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ശ്രീനഗർ ഹൈവേയിൽ പൊലീസ് ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഇൗദ് ആഘോഷം നടക്കുന്നതിനിടെ തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നെന്ന് രഹസ്യാനേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.