നാഗാലാൻറിലെ പോളിങ്​ ബൂത്തിനു നേ​െര ബോംബേറ്​; ഒരാൾക്ക്​ പരിക്കേറ്റു

കൊഹിമ: തെര​െഞ്ഞടുപ്പ്​ പുരോഗമിക്കുന്ന നാഗാലാൻറിൽ ടിസിത്​ ജില്ലയി​െല ഒരു പോളിങ്​ ബൂത്തിനു നേരെ ബോംബേറ്​. ബോംബേറിൽ ഒരു വോട്ടറു​െട കാലിന്​ പരിക്കേറ്റു. ഇൗ അക്രമം ഒഴിച്ചു നിർത്തിയാൽ തെരഞ്ഞെടുപ്പ്​ സമാധാനപരമായാണ്​ പുരോഗമിക്കുന്നത്​. 

മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ്​​​ സം​സ്​​ഥാ​നങ്ങളഇ തെരഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്​. രാ​വി​ലെ​ ഏ​ഴിന്​ ആരംഭിച്ച പോളിങ്ങ്​​ നാ​ലു മ​ണി​വ​രെ​യാ​ണ്​ നടക്കുക. എ​ന്നാ​ൽ, നാ​ഗാ​ലാ​ൻ​ഡി​െ​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ളി​ങ്​ സ​മ​യം മൂ​ന്ന്​ മ​ണി​യോ​ടെ സ​മാ​പി​ക്കും.

ഇ​രു സം​സ്​​ഥാ​ന​ങ്ങ​ളി​ലും 60 വീ​തം സീ​റ്റു​ക​ളാ​ണു​ള്ള​​തെ​ങ്കി​ലും 59 വീ​തം സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. മേ​ഘാ​ല​യ​യി​ൽ വി​ല്യം ന​ഗ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ൻ.​സി.​പി സ്​​ഥാ​നാ​ർ​ഥി ​െജാ​നാ​ഥ​ൻ എ​ൻ. സാ​ങ്​​മ കൊ​ല്ല​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഗാ​ലാ​ൻ​ഡി​െ​ല വ​ട​ക്ക​ൻ അ​ൻ​ഗാ​മി -ര​ണ്ട്​ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്​ എ​ൻ.​ഡി.​പി.​പി മേ​ധാ​വി നെ​യ്​​ഫു റി​യോ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത്രി​പു​ര ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും ഫ​ല​ങ്ങ​ൾ മാ​ർ​ച്ച്​ മൂ​ന്നി​ന്​ പ്രഖ്യാപിക്കും.

Tags:    
News Summary - One person injured in a bomb blast in a polling station - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.