representational image
Posted On
date_range Updated On
date_range ദുർഗ വിഗ്രഹ നിമഞ്ജനത്തിനിടെ ബിഹാറിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പട്ന: ബിഹാറിലെ മുൻഗെർ നഗരത്തിൽ ദുർഗ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സർദാർ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വെടിവെപ്പുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ഇന്ത്യൻ നിർമിത തോക്കുകളും ഒഴിഞ്ഞ 12 വെടിയുണ്ടക്കൂടുകളും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച നടന്ന വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചില ആളുകൾ വെടിയുതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.