Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
റെവ: യുവതിയെ പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. യൂനുസ് അൻസാരിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം.
ഒരു വർഷം പഴക്കമുള്ള കേസിലാണ് മധ്യപ്രദേശ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
റെവയിലെ വനത്തിൽ നിന്നാണ് പീഡനക്കേസ് പ്രതിയുടെ ശരീരാവശിഷ്ടം കണ്ടെടുത്തത്. പ്രതിയെ കാണാതായി നാലുമാസത്തിന് ശേഷമായിരുന്നു ഇത്. മൗഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അവശിഷ്ടം ലഭിച്ചത്.
യുവതിയെ പീഡിപ്പിച്ചയാളെ ഒരു വർഷം മുമ്പ് കാണാതായെന്നും രണ്ടംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.