Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ സ്‌ക്രാപ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം
ശ്രീനഗർ: ജമ്മു കശ്മീരിൽ സ്‌ക്രാപ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. രജൗരി സ്വദേശി മോഹൻ ലാൽ ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാംബ ജില്ലയിലെ ബാരി ബ്രാഹ്മണയിലാണ് സംഭവം. സ്‌ക്രാപ്പ് ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന മോർട്ടാർ ഷെല്ലുകൾ പൊട്ടിത്തെറിച്ചാണ് അപകടം. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദി ആക്രമണമല്ലെന്ന് സാംബ എസ്.എസ്.പി ബെനം തോഷ് എ.എൻ.ഐയോട് പറഞ്ഞു.
മാർച്ച് 22ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.