Representative Image

ഛത്തീസ്​ഗഡിൽ ഐ.ഇ.ഡി സ്​ഫോടനം; കമാൻഡോ കൊല്ലപ്പെട്ടു, 10 പേർക്ക്​ പരിക്ക്​

ന്യൂഡൽഹി: ഛത്തീസ്​ഗഡിലെ സുക്​മ ജില്ലയിലുണ്ടായ ഐ.ഇ.ഡി സ്​ഫോടനത്തിൽ ഒരു സി.ആർ.പി.എഫ്​ കോബ്ര അസിസ്​റ്റൻറ്​ കമാൻഡോ കൊല്ലപ്പെടുകയും 10 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ശനിയാഴ്​ച വൈകിട്ടായിരുന്നു ആക്രമണം.

അസിസ്​റ്റൻറ്​ കമാ​ൻഡോ നിതിനാണ്​ കൊല്ലപ്പെട്ടത്​. ശനിയാഴ്​ച വൈകിട്ട്​ താഡ്​മെഡ്​ല ഗ്രാമത്തിൽ നക്​സലുകൾക്കായി തെരച്ചിൽ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്​ഫോടനം.

രണ്ടു ഐ.ഇ.ഡി സ്​ഫോടനം ഉണ്ടായതിൽ ഒരാൾ കൊല്ലപ്പെട്ടതായും പത്തുപേർക്ക്​ പരിക്കേറ്റതായും പൊലീസ്​ ഇൻസ്​പെക്​ടർ ജനറൽ സുന്ദർരാജ്​ പറഞ്ഞു. എട്ടുപേരെ വിദഗ്​ധ ചികിത്സക്കായി റായ്​പുരിലെ ആശുപത്രിയിലേക്ക്​ മാറ്റി. കോബ്ര 206 ബറ്റാലിയന​ിലുള്ളവരാ​ണ്​ പരിക്കേറ്റവരെല്ലാം.

Tags:    
News Summary - One CRPF commando killed 10 injured in IED blast in Chhattisgarhs Sukma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.