തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ബന്ധു കാറിൽ കടത്തിയ ഒരുകോടി രൂപ പിടിച്ചു

ഹൈദരാബാദ്​: തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയു​ടെ ഭാര്യാ സഹോദരനും സുഹൃത്തും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചു. കമീഷണർ ടാസ്​ക്​ ഫോഴ്​സ്​ ഉത്തര മേഖല സംഘവും ബേഗുംപെറ്റ്​ പൊലീസും ചേർന്ന്​ ബേഗുംപെറ്റ്​ ​മേൽപ്പാലത്തിനു സമീപത്തു നിന്നാണ്​ പണം പിടിച്ചെടുത്തത്​.

ദബ്ബാക്കിൽ ചൊവ്വാഴ്​ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വോട്ടർമാർക്ക്​ നൽകുന്നതിനായി കൊണ്ടുപോവ​ുകയായിരുന്നു പണം. സംഭവത്തിൽ ദബ്ബാക്ക്​ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി എം. രഘുനന്ദൻ റാവുവിൻെറ ഭാര്യാസഹോദരൻ സ​ുരഭി ശ്രീനിവാസ റാവു(47), രവി ക​ുമാർ(33) എന്നിവരെ പിടികൂടി. ഇരുവരും ബിസിനസ്സുകാരാണ്​.

500ൻെറയും 2000ത്തിൻെറയും നോട്ടുകളടങ്ങിയ പണമാണ്​ പ്രതികളിൽനിന്ന്​ കണ്ടെടുത്തത്​. മൊബൈൽ ഫോണുകളും ഇവരിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​. പിടിച്ചെടുത്ത തുകക്ക്​ ദബ്ബാക്കയിലെ ബി.ജെ.പി സ്ഥാനാർഥിയുമായി നേരിട്ട്​ ബന്ധമുള്ളതായി മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്​ വിവരം ലഭിച്ചിട്ടുണ്ടെന്ന്​ ഹൈദരാബാദ്​ പൊലീസ്​ കമീഷണർ അഞ്​ജനി ക​ുമാർ പറഞ്ഞു.

പെഡ്ഡപ്പള്ളി മണ്ഡലത്തിലെ മുൻ എം.പി ജി. വിവേക്​ വെങ്കട്ട സ്വാമിയുടെ ഉടമസ്ഥതയിലുള്ള വിശാഖ ഇൻഡസ്​ട്രീസിൻെറ ബേഗുംപെറ്റിലെ ഓഫിസിൽ നിന്നാണ്​ സ​ുരഭി ശ്രീനിവാസ റാവു പണം കൈപ്പറ്റിയ​തെന്ന്​ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    
News Summary - one Crore rupees Seized From Car In Telangana Town Headed For By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.