കൗമാരക്കാരൻ ഓടിച്ച കാർ ഇടിച്ച് വിദ്യാർഥി മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

കാൺപൂർ: ഡ്രൈവിങ് പഠിക്കുന്നതിനിടെ കൗമാരക്കാരൻ ഓടിച്ച കാർ ഇടിച്ച് 12 കാരനായ വിദ്യാർഥി മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. കാർ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഇലക്ട്രിക് റിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാൺപൂരിലെ നവാബ്ഗഞ്ചിലാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ കാർ ഡ്രൈവറായ കുമാരക്കാരനെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സെൻട്രൽ ഡി.സി.പി പ്രമോദ് കുമാർ പറഞ്ഞു. 

Tags:    
News Summary - One child dead, five injured as teen learning to drive hits school rickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.