യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആശുപത്രിയിൽ

ലഖ്നോ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാർട്ടി പരിപാടിയിൽ പ​​​​ങ്കെടുക്കുന്നതിനിടെയാണ് റായ്ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. പിന്നാലെ അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ ലഖ്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ട് അജയ് റായ് ബോധരഹിതനായതെന്ന് യു.പി കോൺഗ്രസ് അറിയിച്ചു. നിലവിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.

യു.പിയിൽനിന്നുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. വാരാണസിയിൽനിന്നുള്ള മുൻ എം.എൽ.എയായ റായ് 2016ലാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നത്. 2023ൽ യു.പിയിലെ കോൺഗ്രസ് അധ്യക്ഷനായി. നിലവിൽ യു.പിയിലെ കോൺഗ്രസിന്റെ പ്രധാനമുഖങ്ങളിലൊന്നാണ് അദ്ദേഹം.  

Tags:    
News Summary - UP Congress chief Ajay Rai hospital after fainting at Lucknow home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.