ലഖ്നോ: ഉത്തർപ്രദേശിൽ ഗർഭിണിക്കും ഭർത്താവിനും ക്രൂരമർദനം. ഇരുവരേയും മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സന്ദീപ്, ഉപാസന എന്നിവർക്കാണ് മർദനമേറ്റത്. സന്ദീപിന്റെ അമ്മാവൻ എവിടെയെന്ന് ചോദിച്ചായിരുന്നു മർദനമെന്ന് ജലാവുൻ എസ്.പി ശൈലേന്ദ്ര ബാജ്പേ പറഞ്ഞു.
ഭർത്താവിന്റെ മർദനം തടയാനുള്ള ശ്രമത്തിലാണ് ഭാര്യ ഉപാസനക്കും മർദനമേറ്റത്. സന്ദീപിന്റെ അയൽക്കാരാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
രവീന്ദ്ര മൻമോഹൻ, മകൻ ആദേശ് മൻമോഹൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മധ്യപ്രദേശിലും ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവമുണ്ടായിരുന്നു. അതിന്റെ വിഡിയോയും വൈറലായിരുന്നു.
വിഡിയോ കടപ്പാട്: ഇന്ത്യൻ ജേണോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.