ഗുവാഹത്തി: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പരിശോധനഫലം രണ്ടുമണിക്കൂറിൽ ലഭ്യമാകുന്ന കിറ്റ് വികസിപ്പിച്ചു. അസം ദിബ്രുഗഡിലെ ഐ.സി.എം.ആറിന്‍റെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്‍ററാണ് കിറ്റ് വികസിപ്പിച്ചത്.
നവംബർ 24 മുതൽ ദിബ്രുഗഡ് ഐ.സി.എം.ആർ കിറ്റ് വികസിപ്പിക്കുന്നതിനായി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പുതിയ വകഭേദത്തിന്‍റെ വ്യാപനം പരിേശാധിക്കുന്നതിനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് ശേഷം വിമാനത്താവളങ്ങളിൽ മറ്റും മണിക്കൂറുകളോളമുള്ള പരിശോധന ഫല കാത്തിരിപ്പ് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
ഒമിക്രോൺ വ്യാപകമായി പടരുന്ന രാജ്യങ്ങളിലെ ഉൾപ്പെടെ 1000 കോവിഡ് രോഗികളുടെ സാമ്പിളുകൾ കിറ്റിലൂടെ പരിേശാധിച്ച് ഉറപ്പുവരുത്തി. കിറ്റിന്‍റെ ലൈസൻസിങ് നടപടികൾ പുരോഗമിക്കുകയാണ്. അടുത്തയാഴ്ചയോടെ ലൈസൻസ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഐ.സി.എം.ആർ -ആർ.എം.ആർ.സിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ബിശ്വജ്യോതി ബോർക്കക്കോട്ടിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. െകാൽക്കത്ത ആസ്ഥാനമായ ജി.സി.സി ബയോടെകാണ് വാണിജ്യാടിസ്ഥാനത്തിൽ കിറ്റ് നിർമിക്കുക.
രാജ്യത്ത് ഒമിേക്രാൺ ആശങ്ക പടരുന്ന സാഹചര്യത്തിലാണ് ആശ്വാസവാർത്ത. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.