ഡൽഹിയിൽ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കോവിഡ്​ സാമ്പിളുകളും ഒമിക്രോൺ

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടുദിവസം റിപ്പോർട്ട്​ കോവിഡ്​ കേസുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചതാണ്​ ഇക്കാര്യം.

ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ്​ ജനിതക ശ്രേണീകരണ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇതിൽ 84 ശതമാനവും ഒമിക്രോൺ വകഭേദത്തിന്‍റേതാണെന്ന്​ ആരോഗ്യമന്ത്രി അറിയിച്ചു.

പുതുതായി 4,000 ത്തോളം പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രോഗസ്ഥിരീകരണ നിരക്ക്​ ആറുശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ജയർന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഡൽഹിയിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. ആശുപത്രികളിലെ കിടക്ക സൗകര്യം പരിമിതമാണ്​. ഈഴാഴ്ച കോവിഡ് കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ കേസുകളുടെ എണ്ണം വർധിച്ചതോടെ രാജ്യതലസ്ഥാനത്ത്​ നിയന്ത്രണം കടുപ്പിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്​ തിയറ്ററുകൾ, മാളുകൾ ഉൾപ്പെടെയുള്ളവക്ക്​ നിയന്ത്രണം ഏർപ്പെടുത്തി.

Tags:    
News Summary - Omicron Found In 84 Percent Of Covid Samples Tested In Delhi Over 2 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.