ഡൽഹിയിലും രാജസ്​ഥാനിലും പുതിയ ഒമിക്രോൺ ​േകസുകൾ; രോഗബാധിതരുടെ എണ്ണം 49

ന്യൂഡൽഹി: ഡൽഹിയിലും രാജസ്​ഥാനിലും പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 49 ആയി ഉയർന്നു.

രാജസ്​ഥാനിൽ പുതുതായി നാല​ുപേർക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും സംസ്​ഥാനത്തെ മറ്റു ഒമിക്രോൺ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്​ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ അറിയിച്ചു.

ഡൽഹിയിലും പുതുതായി നാല്​ ​ഒമിക്രോൺ കേസുകൾ സ്​ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആറ്​ ആയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​. 20 ആണ്​ ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്​ഥാൻ -13, കർണാടക -മൂന്ന്​, ഗുജറാത്ത്​ -നാല്​, കേരള, ആന്ധ്രപ്രദേശ്​, ഡൽഹി, ഛണ്ഡീഗഡ്​ ഒന്നുവീതം എന്നിങ്ങനെയാണ്​ രോഗബാധിതരുടെ എണ്ണം. 

Tags:    
News Summary - Omicron Cases In India Rise To 49 new cases reported in Delhi and Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.