Posted On
date_range Updated On
date_range കഴിഞ്ഞ വർഷത്തെ അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷ വിഡിയോ പുറത്ത്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇന്ത്യ-ചൈന സേനാംഗങ്ങൾ ഏറ്റുമുട്ടിയ വിഷയത്തിനിടയിൽ, കഴിഞ്ഞ വർഷം ഇതേ ഭാഗത്ത് നടന്ന സംഘർഷത്തിന്‍റെ വിഡിയോ പുറത്ത്.
ഇന്ത്യൻ സൈനികർ നിലയുറപ്പിച്ച സ്ഥലത്തേക്ക് ചൈനീസ് സൈനികർ കുന്നുകയറി വരുന്നതും തിരിച്ചോടിക്കാൻ ശ്രമിക്കുന്നതുമാണ് വിഡിയോവിൽ.
ചൈനയുടെ സൈനികരെ ഇന്ത്യൻ സൈനികർ ആക്രമിക്കുന്നു. ഇനിയൊരിക്കലും വരാത്ത വിധം തിരിച്ചോടിക്കാനും, തലക്ക് അടിക്കാനുമൊക്കെ പരസ്പരം വിളിച്ചു പറയുന്നു. വെള്ളിയാഴ്ച തവാങ്ങിൽ നടന്ന സംഘർഷവുമായി ഈ വിഡിയോക്ക് ബന്ധമില്ലെന്ന് സേനാ വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.