അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഇടിഞ്ഞു

ന്യുഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വില കുറയുന്നത്. യു.എസ്, ചൈന സമ്പദ്‍വ്യവസ്ഥകളെ കുറിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുറയുന്നത്. വരും ദിവസങ്ങളിൽ എണ്ണക്കുള്ള ആവശ്യകത കുറയുമെന്നാണ് സൂചന. ഇതാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കുള്ള കാരണം.

ഡബ്യു.ടി.ഐ ക്രൂഡിന്റെ വില വീണ്ടും കുറഞ്ഞ് ബാരലിന് 70 ഡോളറിലേക്ക് എത്തി. 0.42 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 73 ഡോളറാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ ഈയാഴ്ചയിലെ ഏറ്റവും ഉയർന്ന വില. ഇന്ത്യയടക്കം ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 0.53 ശതമാനം ഇടിഞ്ഞ് 74.62 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വിപണിയിലെ വ്യാപാരം.

ആദ്യത്തെ രണ്ട് ദിവസം വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയതിന് ശേഷമാണ് എണ്ണവില പിന്നീട് താഴ്ന്നത്. 2021ന് ശേഷം ഇതാദ്യമായാണ് തുടർച്ചയായ നാലാമത്തെ ആഴ്ചയും എണ്ണവില ഇടിയുന്നത്. യു.എസ് കടുത്ത പണപ്രതിസന്ധി നേരിടുന്നത് എണ്ണവിപണിയേയും സ്വാധീനിക്കുന്നുണ്ട്. 

Tags:    
News Summary - Oil Prices Set For The Longest Weekly Losing Streak Since November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.