ആറ്​ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്കുള്ള ഇന്ധനവിതരണം നിർത്തിവെച്ച് കമ്പനികൾ

മുംബൈ: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യക്കുള്ള ഇന്ധനവിതരണം നിർത്തിവെച്ച്​ എണ്ണ കമ്പനികൾ. ആറ്​ വിമാനത്താ വളങ്ങളിലാണ്​ എയർ ഇന്ത്യക്കുള്ള എണ്ണ വിതരണം കമ്പനികൾ നിർത്തിയത്​. കൊച്ചി, പൂണെ, പാട്​ന, റാഞ്ചി, വിശാഖപട്ടണം, മൊ ഹാലി തുടങ്ങിയ വിമാനത്താവളങ്ങളിലാണ്​ എണ്ണവിതരണം നിർത്തിയത്​.

വ്യാഴാഴ്​ച വൈകീ​ട്ടോടെയാണ്​ എയർ ഇന്ത്യക്കുള്ള എണ്ണ വിതരണം നിർത്തുകയാണെന്ന്​ കമ്പനികൾ അറിയിച്ചത്​. എന്നാൽ, ഇതുമൂലം എയർ ഇന്ത്യയുടെ സർവീസുകൾ മുടങ്ങില്ലെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വിവരം. എണ്ണ കമ്പനികൾക്ക്​ നൽകാനുള്ള പണം എയർ ഇന്ത്യ കൊടുക്കാതിരുന്നതോടെയാണ്​ പ്രതിസന്ധിയുണ്ടായത്​.

കഴിഞ്ഞ മാസം എയർ ഇന്ത്യക്ക്​ ഇനി ഇന്ധനം നൽകില്ലെന്ന്​ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. തുടർന്ന്​ വ്യോമയാനമ​ന്ത്രാലയം ഇടപ്പെട്ടാണ്​ പ്രശ്​നം പരിഹരിച്ചത്​. നിലവിൽ ഏകദേശം 3,000 കോടിയാണ്​ എയർ ഇന്ത്യ എണ്ണ കമ്പനികൾക്ക്​ നൽകാനുള്ളത്​.

Tags:    
News Summary - Oil companies stop fuel supply to Air India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.