നരേന്ദ്ര മോദി, ഷെയ്ഖ് ഹുസൈൻ

പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം: കോൺഗ്രസ് നേതാവിനെതിരെ കേസ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മഹാരാഷ്ട്ര കോൺഗ്രസ് നേതാവിനെതിരെ കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് മുൻ നാഗ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഷെയ്ഖ് ഹുസൈൻ പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. ഹുസൈനെതിരെ നാഗ്പൂരിൽ ബി.ജെ.പി പരാതി നൽകിയിരുന്നു. സമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചതിൽ തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിലാണ്.

Tags:    
News Summary - Offensive Remarks Against PM: Case against Congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.