കുംഭമേളയിൽ പ​ങ്കെടുത്ത്​ മടങ്ങിയെത്തുന്നവർക്ക്​ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാരും

ന്യൂഡൽഹി: കുംഭമേളയിൽ പ​െങ്കടുത്ത്​ മടങ്ങിയെത്തുന്നവർക്ക്​ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ മാ​ത്രമേ സംസ്​ഥാനത്ത്​ പ്രവേശനം അനുവദിക്കൂ. വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ ക്വാറന്‍റീനിൽ തുടരണമെന്നും സ്​പെഷൻ റിലീഫ്​ കമീഷണർ പി.കെ. ജെന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഉത്തരാഖണ്ഡ്​ സർക്കാർ ശേഖരിച്ച കുംഭമേളയിൽ പ​ങ്കെടുക്കുന്നവരുടെ പേരും വിവരങ്ങളും കലക്​ടർമാർക്കും മുനിസിപ്പൽ കമീഷണർമാർക്കും കൈമാറിയതായും അവരുടെ സ്​ഥലവും യാത്രാവിവരങ്ങളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എല്ലാവരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്യണം. കൂടാതെ തീർച്ചയായും ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാകണം' -ഉത്തരവിൽ പറയുന്നു.

ആശ വർക്കർമാർക്കും അംഗനവാടി ജീവനക്കാർക്കുമായിരിക്കും ഇവരുടെ നിരീക്ഷണ ചുമതലയെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

കുംഭമേളയിൽ പ​ങ്കെടുത്ത കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ തിരിച്ചെത്തുന്നവർക്ക് ഡൽഹി സർക്കാർ​ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കിയിരുന്നു. കുംഭമേളയിൽ പ​െങ്കടുത്ത ആയിരത്തിലധികം പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - Odisha mandates COVID 19 tests 14 day quarantine for Kumbh Mela returnees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.