ഭുവനേശ്വർ: ഒഡിഷയിലെ ബലാംഗിർ ജില്ലയിൽ കുടുംബവഴക്കത്തിനിടെ ഭാര്യ മൊബൈൽ ഫോൺ തലക്ക് എറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു. ബലാംഗിർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിംനിഭാട്ടി പാടയിലാണ് സംഭവം.
ശനിയാഴ്ച ദമ്പതികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ ഭാര്യ മൊബൈൽ ഫോൺ ഭർത്താവിന്റെ തലയിലേക്ക് എറിയുകയായിരുന്നു. ഫോൺ തലയിലിടിച്ച് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ബലാംഗിർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ ചികിത്സക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ച ഡോക്ടർമാർ ഇയാളെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് ബന്ധുക്കൾ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെയും മറ്റ് വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.