ഭുവനേശ്വർ: മുൻ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന പൊലീസുകാരന്‍റെ വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോർ ദാസിന് നെഞ്ചിലാണ് വെടിയേറ്റിരുന്നത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
മന്ത്രിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന എ.എസ്.ഐ ഗോപാൽ കൃഷ്ണദാസ് ആണ് വെടിവെച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍റെയും വൈസ് ചെയര്‍മാന്‍റെയും ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ വെടിവെപ്പുണ്ടായത്. കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മന്ത്രിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണദാസിനെ അടുത്തിടെയാണ് ചുമതലകളിൽ നിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.