വിഡിയോ കോളിനിടെ കാമുകിയെ സാക്ഷിയാക്കി കാമുകൻ തൂങ്ങി മരിച്ചു
ഭുവനേശ്വർ: കാമുകിയുമായുള്ള വിഡിയോ കോളിനിടെ കാമുകൻ തൂങ്ങിമരിച്ചു. ഒഡീഷയിലെ സന്ദാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജാജ്പൂർ ജില്ലയിലെ ധമശാല സ്വദേശിയും കോളജ് വിദ്യാർഥിയുമായ മനോജ്കുമാർ ബെഹ്‌റ (23) ആണ് സ്വന്തം മുറിയിൽ ജീവനൊടുക്കിയത്.
ഒഡീഷയിലെ കട്ടക്ക് ശ്രീ ശ്രീ സർവകലാശാലയിലെ ഒന്നാം വർഷ എം.സി.എ വിദ്യാർഥിയായ മനോജ് കുമാർ സന്ദാപൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. വാടക വീട്ടിൽ നിന്നു അധികം അകലെയല്ലാതെ താമസിക്കുന്ന പെൺകുട്ടിയുമായി ഇയാൾക്ക് പ്രണയത്തിലായിരുന്നു.
ലാപ്‌ടോപ്പിൽ വിഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെയാണ് മനോജ് കുമാർ പെട്ടെന്ന് എഴുന്നേറ്റ് മുറി അകത്ത് നിന്ന് പൂട്ടിയത്. കാമുകി നോക്കിനിൽക്കെ ഇയാൾ മുറിയുടെ മേൽക്കൂരയിൽ തൂങ്ങി. ഭയന്ന് വിറച്ച പെൺകുട്ടി സമയം കളയാതെ കാമുകന്‍റെ വീട്ടിലേക്ക് ഓടി.
യുവാവിന്‍റെ വീട്ടിലേക്കെത്തിയ പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാരും ഓടിയെത്തി. വാതിൽ തകർത്ത് യുവാവിനെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.