ഒഡിഷ ആശുപത്രിയിലെ തീപിടുത്തം; അഗ്നിശമന സംവിധാനമില്ല, നടപടി വേണമെന്ന് കേന്ദ്രമന്ത്രി

ഭുവനേശ്വര്‍: 22 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായ എസ്.യു.എം ആശുപത്രിയില്‍ അഗ്നിശമന സംവിധാനമുണ്ടായിരുന്നില്ളെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. ഗുരുതരമായ ഈ ക്രമക്കേടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊള്ളലേറ്റ രോഗികളെ അദ്ദേഹം സന്ദര്‍ശിച്ചു. അതിനിടെ, ഒഡിഷയിലെ 568 ആശുപത്രികളില്‍ മൂന്നെണ്ണത്തിനുമാത്രമാണ് ഫയര്‍ സേഫ്റ്റി ക്ളിയറന്‍സ് ഉള്ളൂ എന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ വെളിപ്പെടുത്തി. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ ഒഡിഷ സര്‍ക്കാറിനു നോട്ടീസ് അയച്ചു. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.

അതിനിടെ, സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ്ചെയ്തു. സൂപ്രണ്ട് പുഷ്പരാജ സാമന്ദസിംഗാര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി-ഇലക്ട്രിക് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അറസ്റ്റിലായത്. തീപിടിത്തത്തിന്‍െറ കാരണത്തോടൊപ്പം പരിക്കേറ്റവരുടെ ചികിത്സ, പുനരധിവാസം, ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് ഒഡിഷ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടു.

മാനദണ്ഡം പാലിക്കാതെയും സുരക്ഷയൊരുക്കാതെയും ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതില്‍ കമീഷന്‍ നടുക്കം രേഖപ്പെടുത്തി. അധികൃതരുടെ നിരുത്തരവാദ നിലപാടാണ് രോഗികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നും കമീഷന്‍ നിരീക്ഷിച്ചു.
എസ്.യു.എം ആശുപത്രിയിലെ തീപിടിത്തത്തില്‍ 22 പേരാണ് മരിച്ചത്.
ഐ.സി.യുവിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയത്.

ശ്വാസംമുട്ടിയാണ് അധികപേരും മരിച്ചത്. മരിച്ചവരില്‍ തിരിച്ചറിഞ്ഞ 20 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയിലുള്ള 106 രോഗികളെ നഗരത്തിലെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

 

Tags:    
News Summary - odisha firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.