ഭുവനേശ്വർ: കോവിഡ് രോഗികളുടെ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒഡീഷ സർക്കാർ ലോക്ഡൗൺ ജൂൺ ഒന്ന് വരെ നീട്ടി.
നിലവിലെ ലോക്ഡൗൺ മെയ് 19 ന് അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി എസ്.സി മോഹൻപത്ര വാർത്തകുറിപ്പിലൂടെ ലോക്ഡൗൺ നീട്ടിയ കാര്യം അറിയിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനം പൂർണമായി അടച്ചിടും. ലോക്ക്ഡൗണിെൻറ രണ്ടാം ഘട്ടത്തിൽ കൂടതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മോഹൻപത്ര പറഞ്ഞു.
അവശ്യവസ്തുക്കൾ വാങ്ങാനുള്ള സമയം രാവിലെ 6 മുതൽ 11 വരെയായി കുറച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്ന് 25 ആക്കി.മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.