മൂന്നാഴ്ചക്കിടെ ഒഡീഷ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 13305 മെട്രിക് ടണ്‍ ഓക്‌സിജന്‍

ഭുവനേശ്വര്‍: 23 ദിവസം കൊണ്ട് ഒഡീഷ കയറ്റി അയച്ചത് 13305.864 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍. 726 ടാങ്കറുകളിലായി 13 സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ് ഓക്‌സിജന്‍ നല്‍കിയത്.

പൊലീസിന്റെ മേല്‍നോട്ടത്തിലും അകമ്പടിയിലുമാണ് ടാങ്കറുകള്‍ അയച്ചതെന്ന് ഒഡീഷ പൊലീസ് പറഞ്ഞു. കൂടുതല്‍ ഇനിയും അയക്കുമെന്നും അവര്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേക്കും അയച്ച ടാങ്കറുകളുടെ എണ്ണവും ഒഡീഷ പൊലീസ് വെളിപ്പെടുത്തി.

അതേസമയം, പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആദ്യം 70 പ്ലാന്റുകള്‍ നല്‍കാമെന്ന് പറഞ്ഞെങകിലും ഇപ്പോള്‍ അത് നാലായി ചുരുങ്ങിയെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടി.

Tags:    
News Summary - Odisha dispatches 726 tankers containing oxygen to states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.