ചണ്ഡിഗഢ്: ഹരിയാനയിൽ രണ്ടുലക്ഷം രൂപ നൽകി വിവാഹം കഴിച്ച് അനധികൃതമായി താമസിപ്പ ിച്ച ദലിത് പെൺകുട്ടി വീടിെൻറ ഒന്നാം നിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. രണ്ടുമാസങ്ങൾക്കുമുമ്പാണ് ഒഡിഷയിൽനിന്ന് 15കാരിയെ അവളുടെ അമ്മാവൻ ട്രെയിനിൽ കൊണ്ടുവന്ന് 30കാരനായ സന്ദീപ് എന്നയാൾക്ക് വിൽപന നടത്തിയത്. പിന്നീട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
പീഡനം സഹിക്കവയ്യാതെ രക്ഷപ്പെടുന്നതിനായി വീടിെൻറ പുറത്തേക്ക് ചാടിയ പെൺകുട്ടിയെ കുറിച്ച് അയൽക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് സന്ദീപിനെയും ഇയാളുടെ മാതാവിനെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ ആക്ട് പ്രകാരവും പട്ടിക ജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമം അനുസരിച്ചും കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രായം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.