രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് എം.എൽ.എ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തി കോൺഗ്രസ് എം.എൽ.എ. ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മുഖീം ആണ് പാർട്ടി നിലപാടിന് വിരുദ്ധമായി എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ഒഡീഷയിൽ നിന്നുള്ള ദ്രൗപതി മുർമുവിന് വോട്ട് ചെയ്തത്. ഇത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും സ്വന്തം മണ്ണിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനായാണ് അവർക്ക് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എം.പിമാരും എം.എൽ.എമാരും വോട്ടർമാരായ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് നിർബന്ധിത വിപ്പുകൾ നൽകാൻ കഴിയില്ല. അതിനാൽ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വരുന്നില്ല. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വൈകിട്ട് അഞ്ചുവരെ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

സന്താൽ ഗോത്രത്തിൽപ്പെട്ട, ആദിവാസി സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാകുമെന്ന് കരുതുന്ന മുർമു - എതിർ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയുമായി നേരിട്ട് മത്സരിക്കുന്നു. അവരുടെ ഗോത്ര സ്വത്വം കാരണം നിരവധി എൻ.ഡി.എ ഇതര പാർട്ടികളിൽ നിന്ന് അവർക്ക് പിന്തുണ ലഭിച്ചു. പ്രത്യേകിച്ച് ഗോത്രവർഗക്കാരോ മറ്റ് പിന്നാക്ക സമുദായങ്ങളോ ഗണ്യമായ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ. 147 അംഗ സഭയിൽ കോൺഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്.

Tags:    
News Summary - Odisha Congress Legislator Votes For NDA's Droupadi Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.