Representational Image 

വിലക്കയറ്റം; കൃഷിമന്ത്രിയുടെ വീടിന് മുമ്പിൽ ഉള്ളി വിറ്റ് ഒഡീഷ കോൺഗ്രസ് വിദ്യാർഥി വിഭാഗം

ഭുവനേശ്വർ: വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കൃഷിമന്ത്രിയുടെ വീടിന് മുമ്പിൽ ഉള്ളി വിറ്റ് ഒഡീഷ കോൺഗ്രസ് വിദ്യാർഥി വിഭാഗം. ഒഡീഷ കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ ഒഡീഷ ഛാത്ര കോൺഗ്രസാണ് കൃഷിമന്ത്രി രണേന്ദ്ര പ്രതാപ് സ്വയിന്‍റെ വീടിന് മുന്നിൽ സവാള വിറ്റത്.

പ്രതിഷേധക്കാർ ഒഡീഷ സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്, സംസ്ഥാന കൃഷി മന്ത്രി സ്വയിൻ എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു.

"രണ്ടാഴ്ചയായി സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉള്ളി വില കുറക്കാൻ വേണ്ടി സർക്കാർ എന്ത് ചെയ്തു. ഉള്ളിയുടെ വില കുറക്കാനും കർഷകരെ ഉള്ളികൃഷിയിലേക്ക് നയിക്കാനുമായി സർക്കാർ പദ്ധതി തുടങ്ങിയിരുന്നു. ഇതിന് കീഴിൽ സംസ്ഥാന സർക്കാർ ശീതീകരണ സംഭരണി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. 15 കോടി രൂപ ചെലവിൽ രൂപീകരിച്ച ഒനിയൻ മിഷന്റെ സ്ഥിതി എന്താണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" - വിദ്യാർഥി വിഭാഗം അധ്യക്ഷൻ യാസിർ നവാസ് പറഞ്ഞു.

ഒരു ക്വിന്‍റൽ ഉള്ളിക്ക് 20 രൂപ വെച്ചാണ് വിറ്റതെന്നും വിലക്കയറ്റത്തിൽ കൃഷിമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും വിലക്കയറ്റത്തിന് ഉത്തരവാദികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Odisha Chhatra Congress sell onions outside agriculture minister's house to protest rising prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.