ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം നവംബർ നാല്​ മുതൽ; ചിലർക്ക്​ ഇളവ്​

ന്യൂഡൽഹി: മലിനീകരണം കുറക്കാൻ ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം നവംബർ നാല്​ മുതൽ 15 വരെ നടപ്പിലാക്കുമെന ്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ ഡൽഹിയിലെത്തുന്ന വാഹനങ്ങളും ഒറ്റ-ഇര ട്ട അക്ക നമ്പർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കെജ്​രിവാൾ വ്യക്​തമാക്കി.

ഒറ്റ-ഇരട്ട അക്ക പരിഷ്​കാരം ഇളവ്​ ഇവർക്ക്​

  • ഇരുചക്ര വാഹനങ്ങൾ
  • സ്​ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ
  • അംഗവൈകല്യമുള്ളവർ ഓടിക്കുന്ന വാഹനങ്ങൾ
  • വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങൾ
  • മറ്റ്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വാഹനങ്ങൾ. അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്​രിവാളിനും മറ്റ്​ മന്ത്രിമാർക്കും ഇളവില്ല
  • സുപ്രീംകോടതി ജഡ്​ജിമാർ, യു.പി.എസ്​.സി ചെയർപേഴ്​സൺ, ചീഫ്​ ഇലക്ഷൻ കമീഷണർ, സി.എ.ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക്​ സഭാ ഡെപ്യൂട്ടി സ്​പീക്കർ, ഹൈകോടതി ജഡ്​ജിമാർ, ലോകയുക്​ത
  • പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​, പ്രധാനമന്ത്രി, ഗവർണർ, ലഫ്​റ്റൻറ്​ ഗവർണർ, സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​, ലോക്​സഭ സ്​പീക്കർ, എം.പിമാരുടെ വാഹനങ്ങൾ, പ്രതിപക്ഷ നേതാവി​​െൻറ വാഹനം.
Tags:    
News Summary - Odd-Even scheme in Delhi from Nov 4-15-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.