മലിനീകരണം: ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക നമ്പർ നിയ​ന്ത്രണം വീണ്ടും വരുന്നു

ന്യൂഡൽഹി: അന്തീക്ഷ മലിനീകരണം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക നമ്പർ പരിഷ്​കാരം വീണ്ടും വരുന്നു. നവംബർ 13 മുതൽ പരിഷ്​കാരം നടപ്പിലാക്കാനാണ്​ സർക്കാർ തീരുമാനം. ഗതാഗത മ​ന്ത്രി കൈലാഷ്​ ഗെഹ്​ലോട്ടാണ്​ ഇക്കാര്യം അറിയിച്ചത്​. അഞ്ച്​ ദിവസത്തേക്ക്​ താൽക്കാലികമായിട്ടായിരിക്കും പരിഷ്​കാരം ഏർപ്പെടുത്തുക. രാവിലെ എട്ട്​ മുതൽ രാത്രി എട്ട്​ വരെയാണ്​ നിയന്ത്രമണം.

ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലറങ്ങുന്നതാണ്​ രീതി. 2016ലും മലിനീകരണം അനുവദനീയ തോത്​ കടന്നതോടെ ഒറ്റ ഇരട്ട നമ്പർ നിയന്ത്രണം ഡൽഹി സർക്കാർ നടപ്പിലാക്കിയിരുന്നു.

ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണമുള്ള ദിവസങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായി 500 ബസുകൾ അധികമായി ഒാടിക്കുമെന്ന്​ ഡൽഹി സർക്കാർ അറിയിച്ചു. അധികമായി 20 ബസുകൾ ഒാടിക്കാൻ ഡൽഹി മെട്രോയും തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - Odd-even Back From November 13 as Delhi Turns Into Gas Chamber-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.