ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, സിനിമാശാലകളും അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ജൂലൈ ഒന്നുമുതലാണ് ഇളവുകൾ നിലവിൽ വരിക. അതേസമയം, കണ്ടയിൻമെന്‍റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും.

പ്രധാന നിർദേശങ്ങൾ

  1. ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, സിനിമാശാലകളും അടഞ്ഞുകിടക്കുംരാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.
  2. സൗകര്യമുള്ള കടകളിൽ അഞ്ചിലേറെ പേർക്ക് പ്രവേശിക്കാം.
  3. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.
  4. കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും.
  5. മെട്രോറെയിൽ, സിനിമാശാല, ജിംനേഷ്യം, ബാർ, നീന്തൽക്കുളം എന്നിവ അടഞ്ഞുകിടക്കും.
  6. രാജ്യാന്തര വിമാനസർവിസുകൾ രണ്ടാംഘട്ടത്തിൽ പുനരാരംഭിക്കില്ല.
  7. ആഭ്യന്തര വിമാന സർവിസുകളും ട്രെയിനുകളും വർധിപ്പിക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി ദീർഘിപ്പിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.