Posted On
date_range Updated On
date_range ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്ക് നേരെ അശ്ലീല ചർച്ച; മൂന്നു പേർ അറസ്റ്റിൽ
മുംബൈ: 'ക്ലബ് ഹൗസ്' ചാറ്റിനിടെ മുസ് ലിം സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പൊലിസ് ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഹരിയാന കോടതിയിൽ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും.
മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പൊലീസിൽ പരാതിനൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. അതിവേഗം നടപടിയെടുത്ത മുംബൈ പൊലീസിനെ അഭിനന്ദിച്ച് ശിവസേന എം.പി പ്രിയങ്ക ചതുർവേദി രംഗത്തെത്തി.
വിവാദ ചാറ്റിന്‍റെ സംഘാടകരുടെ വിവരങ്ങൾ ക്ലബ് ഹൗസ്, ഗൂഗിൾ കമ്പനികളോട് ഡൽഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.