ബി​ഹാ​റി​ൽ സ​ന്യാ​സി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു

ശൈ​​ഖ്​​​പു​​ര: ബി​​ഹാ​​റി​​ലെ ശൈ​​ഖ്​​​പു​​ര ജി​​ല്ല​​യി​​ൽ സ​​ന്യാ​​സി​​നി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത ്തി​​നി​​ര​​യാ​​യി. ന​​വാ​​ദ ജി​​ല്ല​​യി​​ലെ ക​​കോ​​ലാ​​ത്​ ഗ്രാ​​മ​​ത്തി​​ലു​​ള്ള ആ​​ശ്ര​​മ​​ത്തി​​ൽ​​നി​​ന്ന്​ ​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ബ​​സ്​​​തി ജി​​ല്ല​​യി​​ലു​​ള്ള സ്വ​​ന്തം ഗ്രാ​​മ​​ത്തി​​ലേ​​ക്ക്​ പോ​​കു​േ​​മ്പാ​​ൾ ഞാ​​യ​​റാ​​ഴ്​​​ച രാ​​ത്രി ഫു​​ൽ​​ച്ചോ​​ദ്​ എ​​ന്ന സ്ഥ​​ല​​ത്തു​​വെ​​ച്ചാ​​ണ്​ സം​​ഭ​​വ​​മെ​​ന്ന്​ വ​​നി​​ത പൊ​​ലീ​​സ്​ ​സ്​​​റ്റേ​​ഷ​​ൻ ഹൗ​​സ്​ ഓ​​ഫി​​സ​​ർ യ​​ശോ​​ദ ദേ​​വി പ​​റ​​ഞ്ഞു.

സ​​ന്യാ​​സി​​നി​​യു​​ടെ അ​​മ്മ​​ക്ക്​ സു​​ഖ​​മി​​ല്ലെ​​ന്ന്​ അ​​റി​​യി​​ച്ച്​ ര​​ണ്ടു​​പേ​​ർ ആ​​ശ്ര​​മ​​ത്തി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​തേ​​തു​​ട​​ർ​​ന്ന്​ ര​​ണ്ട്​ സ​​ഹാ​​യി​​ക​​ൾ​​ക്കും ആ​​ശ്ര​​മ​​ത്തി​​ൽ വ​​ന്ന​​വ​​ർ​​ക്കു​​മൊ​​പ്പം സ​​ന്യാ​​സി​​നി അ​​മ്മ​​യെ കാ​​ണാ​​ൻ വാ​​ഹ​​ന​​ത്തി​​ൽ പു​​റ​​പ്പെ​​ട്ടു. ​ വ​​ഴി​​മ​േ​​ധ്യ നാ​​ലു​​പേ​​രും ചേ​​ർ​​ന്ന്​ ​ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​​ലീ​​സ്​ പ​​റ​​ഞ്ഞു. സ​​ന്യാ​​സി​​നി​​യു​​ടെ പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.​ പ്ര​​തി​​ക​​ളാ​​യ നാ​​ലു​​പേ​​രും സ്ഥ​​ല​​ത്തു​​നി​​ന്ന്​ മു​​ങ്ങി​​യ​​താ​​യും പൊ​​ലീ​​സ്​ അറിയിച്ചു.

Tags:    
News Summary - Nun raped in Bihar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.