കേരളത്തിലെ ടോൾ പ്ലാസകൾ നേടുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം ഈയിടെ വാർത്തകളിലിടം പിടിച്ചിരുന്നല്ലോ. ഇന്ത്യയിൽ മൊത്തം എത്ര ടോൾ പ്ലാസകൾ ഉണ്ടെന്നറിയുമോ? അവ വർഷം തോറും എത്രയാണ് നേടുന്നതെന്നും അവയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളതും.
ഹൈവേ, എക്സ്പ്രസ് വേകളിൽക്കൂടി കടന്നു പോകുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ടോൾ പ്ലാസകൾ. ഏതു വാഹനമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പണം അടക്കേണ്ടി വരിക. ടോൾ ടാക്സ് എന്ന് ഇതറിയപ്പെടുന്നു. ഇന്ത്യയിലെ ടോൾ പ്ലാസകളെല്ലാം നാഷണൽ ഹൈവേ അതോറിറ്റിയുടെ മോൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നാഷണൽ ഹൈവേകളുടെ വികസനവും മെയിന്‍റനൻസ് ചുമതലകളുമെല്ലാം ഇവരുടെ ഉത്തരവാദിത്തമാണ്.
റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം നൽകുന്ന കണക്കുപ്രകാരം ഇന്ത്യയിലാകെ മൊത്തം 1087 ടോൾ പ്ലാസകളാണുള്ളത്. ജൂൺ വരെയുള്ള കണക്കാണിത്. ഇവയെല്ലാം തന്നെ 1.5 ലക്ഷം നീളമുള്ള നാഷണൽ ഹൈവേകളുടെ ഭാഗമാണ്. രാജ്യത്ത് ടോൾ പ്ലാസകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ ടോൾ പ്ലാസകളിൽ 457 എണ്ണം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നിർമിക്കപ്പെട്ടവയാണ്. ലോക്സഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 164.24 കോടി രൂപയാണ് ഇവ പ്രതിദിനം നേടുന്നത്. വാർഷിക വരുമാനം 61,408.15 കോടിയും.
റിപ്പോർട്ട് പ്രകാരം ഗുജറാത്തിലെ ബർതന ഗ്രമനത്തിലെ ടോൾ പ്ലാസയാണ് രാജ്യത്തെ ഏറ്റവും ചെലവേറിയത്. മുംബൈയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 48ലാണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ടോൾ പ്ലാസയും ഇതുതന്നെ. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 400 കോടി രൂപയാണ് ഇതിന്‍റെ വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.