ഇന്ത്യ അഗ്​നി 4 വിജയകരമായി വിക്ഷേപിച്ചു

ഒഡിഷ: 4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി - 4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്​ദുൾ കലാം ​െഎലൻറ്​ എന്നറിയപ്പെടുന്ന വീലർ ​െഎലൻറിൽ നിന്നായിരുന്നു വിക്ഷേപണം.

രണ്ട് ഘട്ടമുള്ള ഭൂതല- ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആർ.ഡി.ഒ ആണ് അഗ്നി-4 നിര്‍മിച്ചത്.

അഗ്നി-4​​െൻറ ആറാമത്തെ പരീക്ഷണമാണിത്. അഞ്ചാംതലമുറ ഒാൺ ബോർഡ്​ കമ്പ്യൂട്ടർ സംവിധാനം, യാത്രക്കിടെ ഉണ്ടാകുന്ന തടസ​ങ്ങളെ സ്വയം പരിഹരിച്ച്​ മുന്നോട്ടു പോകാനുള്ള സംവിധാനം തുടങ്ങിയവ അഗ്നി 4​​െൻറ പ്രത്യേകതയാണ്​.നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡി.ആർ. ഡി.ഒ അറിയിച്ചു.

ഡിസംബര്‍ 26-ന്  ദീർഘദൂര മിസൈലായ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു.

Tags:    
News Summary - Nuclear-Capable Agni-IV Missile Tested Successfully: 5 Facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.