'തുനിവ്' സ്റ്റൈൽ മോഷണം പാളി; ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് പിടിയിൽ

ചെന്നൈ: അജിത് നായകനായ തമിഴ് ചിത്രം 'തുനിവി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്‌നാട്ടിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബേഗംപൂർ സ്വദേശിയായ കലീൽ റഹ്മാനെ(25) യാണ് പൊലീസ് സാഹസികമായി പിടികൂടിയത്. ദിണ്ടിഗലിലെ തിടിക്കൊമ്പ് റോഡിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി) ആണ് കലീൽ കൊള്ളയടിക്കാൻ ശ്രമിച്ചത്.

പെപ്പർ സ്പ്രേ, മുളകുപൊടി, കത്തി എന്നിവ കൈയ്യിൽ കരുതിയായിരുന്നു കവർച്ചാശ്രമം. ബാങ്കിൽ കയറിയ കലീൽ മൂന്ന് ജീവനക്കാരെ മർദിച്ച് പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിയിടുകയായിരുന്നു. എന്നാൽ ഇവരിൽ രക്ഷപ്പെട്ട ഒരു ജീവനക്കാരൻ നാട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു.

കലീൽ റഹ്മാനെ പൊലീസ് പിടികൂടിയപ്പോൾ

തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അജിത് ചിത്രം ചിത്രം തുനിവ് ആണ് മോഷണത്തിന് തനിക്ക് പ്രചോദനമായതെന്ന് കലീൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ജീവിതത്തിൽ താൻ സന്തുഷ്ടനല്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയു‍ണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മറ്റാർക്കെങ്കിലും കവർച്ചയിൽ പങ്കുണ്ടോയെന്നറിയാൻ പൊലീസ് അന്വേഷണം ഉൗർജിതമാക്കി.

Tags:    
News Summary - nspired by ‘Thunivu’ movie, man tries to rob bank in Tamil Nadu’s Dindigul; gets caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.