Posted On
date_range Updated On
date_range എൻ.എസ്.ജി: നയത്തിൽ മാറ്റമില്ലെന്ന് ചൈന; ഇന്ത്യക്ക് തിരിച്ചടി
ബെയ്ജിങ്: ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങളെ ആണവദാതാക്കളുടെ (എൻ.എസ്.ജി)കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണക്കില്ലെന്ന് വീണ്ടും ചൈന. ചൈനയുടെ വിദേശകാര്യവക്താവ് ഹുവ ചുൻ യിങ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷവും ചൈന ഇതേ നിലപാട് സ്വീകരിച്ചതിനാലാണ് ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നഷ്ടമായത്. സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ അടുത്തമാസമാണ് ഇൗവർഷത്തെ എൻ.എസ്.ജി പ്ലീനറിസമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.