പാക് അനുകൂല മുദ്രാവാക്യം വിളിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

ലഖ്നോ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി. മുഹർറം ആചരണ ചടങ്ങിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ 10 പേരിൽ നാലു പേർക്കെതിരെയാണ് എൻ.എസ്.എ ചുമത്തിയത്.

മുദ്രാവാക്യം വിളിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ഹിന്ദുത്വ സംഘടനകൾ പ്രകടനവും തീവെപ്പും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി.

അതേസമയം, പിടിയിലായവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. മുദ്രാവാക്യം വിളിച്ച 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

'താലിബാൻ മനോഭാവം' വെച്ചുപൊറുപ്പിക്കില്ലെന്നാണ് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചത്.

Tags:    
News Summary - NSA invoked against four in Ujjain for raising pro-Pakistan slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.