ന്യൂഡൽഹി: പൗരത്വ നിയമേത്താടും പൗരത്വപ്പട്ടികയോടുമുള്ള പ്രതിബദ്ധത ബജറ്റിൽ വ്യ ക്തമാക്കിയ മോദി സർക്കാർ അതിെൻറ ഭാഗമായുള്ള ദേശീയ ജനസംഖ്യ പട്ടികക്കായി (എൻ.പി.ആർ) വൻതുക അനുവദിച്ചു. 4568 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
അതേസമയം, പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്ന അഭയാർഥി പുനരധിവാസത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ബജറ്റ് വിഹിതം കുറക്കുകയും ചെയ്തു. സെൻസസും എൻ.പി.ആറും ഒരുമിച്ച് കണ്ടാണ് കേന്ദ്രത്തിെൻറ നടപടി. പൗരത്വപ്പട്ടികക്കും പൗരത്വ നിയമത്തിനുമൊപ്പം എൻ.പി.ആറിനെതിരായും രാജ്യമൊട്ടുക്കും പ്രക്ഷോഭം നടക്കുേമ്പാഴാണ് ബജറ്റിൽ എൻ.പി.ആറിനും സെൻസസിനുംകൂടി തുക വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ കേവലം 1121 കോടി രൂപ വകയിരുത്തിയ സ്ഥാനത്താണ് അതിെൻറ നാലിരട്ടി തുക ഇത്തവണ അനുവദിച്ചത്. കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും പുനരധിവാസത്തിന് കഴിഞ്ഞ ബജറ്റിൽ 792 കോടി രൂപ അനുവദിച്ചപ്പോൾ ഇത്തവണ കേവലം 205 കോടി മാത്രമാക്കി വെട്ടിച്ചുരുക്കി. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് അഭയാർഥികൾക്കാണെന്ന് പറഞ്ഞുകൊണ്ടിരുന്നതും തെറ്റാണെന്ന് തെളിയിക്കുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.