കോൺറാഡ്​ സാങ്​മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തു

ഷില്ലോങ്: മേഘാലയയുടെ 12ാമത്​ മുഖ്യമന്ത്രിയായി നാഷനൽ പീപ്​ൾസ്​ പാർട്ടി (എൻ.പി.പി) നേതാവ്​ കോൺറാഡ്​ സാങ്​മ അധികാരമേറ്റു. രാജ്​ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗംഗാപ്രതാപ്​ സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്​. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്,​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ തുടങ്ങിയവർ ചടങ്ങിൽ പ​െങ്കടുത്തു.

19 സീറ്റ്​ നേടിയ എൻ.പി.പി മറ്റ്​​ നാലു പാർട്ടികളുടെയും ഒരു സ്വതന്ത്ര​​​െൻറയും പിന്തുണയോടെയാണ്​ അധികാരത്തിലേറുന്നത്​. 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന്​ 31 സീറ്റ്​ വേണ്ടിടത്ത്​ 34 അംഗങ്ങളുടെ പിന്തുണയാണ്​ സാങ്​മ അവകാശപ്പെടുന്നത്​. 40കാരനായ സാങ്​മ തുറ മണ്ഡലം എം.പിയാണ്​. നാഷനൽ പീപ്​ൾസ്​ പാർട്ടി സ്​ഥാപകനും ലോക്​സഭ മുൻ സ്​പീക്കറുമായിരുന്ന അന്തരിച്ച പി.എ. സാങ്​മയാണ്​ പിതാവ്​.

യു.എസിലെ വാർട്ടൺ സ്​കൂളിൽനിന്ന്​ ബിസിനസ്​ അഡ്​മിനിസ്​ട്രേഷനിൽ ബിരുദവും ലണ്ടനിലെ ഇംപീരിയൽ കോളജിൽനിന്ന്​ എം.ബി.എയും നേടിയിട്ടുണ്ട്. സംസ്​ഥാന ധനമന്ത്രി, പ്രതിപക്ഷ നേതാവ്​ തുടങ്ങിയ പദവികളും വഹിച്ചു​. പിതാവി​​​െൻറ മരണശേഷം എൻ.പി.പി അധ്യക്ഷനായി. ഡോ. മെഹ്​താബ്​ ചാന്ദിയാണ്​ ഭാര്യ. രണ്ടു​ പെൺമക്കളുണ്ട്​.

Tags:    
News Summary - NPP's Conrad Sangma takes oath as Meghalaya CM in Shillong - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.