Posted On
date_range Updated On
date_range മണിപ്പൂരിൽ ബി.ജെ.പി സർക്കാറിന് എൻ.പി.എഫ് പിന്തുണ പിൻവലിക്കും
ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പിയുമായി ഇടഞ്ഞ നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പ ി.എഫ്), സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചു. മേയ് 23ന് വോട്ടെണ് ണിയ ശേഷം ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.എഫ് സംസ്ഥാന പ്രസിഡൻറ് അവൻഗ്ബോ നെവാമി പറഞ്ഞു. ഈ തീരുമാനമെടുക്കാൻ തങ്ങൾ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻ.പി.എഫ് പിന്തുണ പിൻവലിച്ചാലും സഖ്യ സർക്കാറിന് ഭീഷണിയില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 29 എം.എൽ.എമാരുണ്ട്. എൽ.ജെ.പി, എ.ഐ.ടി.സി പാർട്ടികളുടെ ഓരോ അംഗങ്ങളുടെയും സ്വതന്ത്രെൻറയും പിന്തുണയും ബി.ജെ.പിക്കാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ.പി.എഫിന് നാലു എം.എൽ.എമാരാണുള്ളത്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നുവെങ്കിലും ഇതിൽ എട്ടുപേർ ബി.ജെ.പിയിലേക്ക് ചാടുകയായിരുന്നു. ബി.ജെ.പി തങ്ങളെ അവഗണിക്കുകയാണെന്നാണ് എൻ.പി.എഫിെൻറ ആരോപണം. എന്നാൽ, ഇത് ബി.ജെ.പി നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.