യു.പി ശരിക്കും ഉത്തർ പ്രദേശ് ആയി; ഇനി പ്രശ്ന പ്രദേശ് അല്ല -യോഗി

ലഖ്നോ: യു.പി ഇപ്പോള്‍ ശരിക്കും ഉത്തര്‍ പ്രദേശ് ആയെന്നും ഇനി പ്രശ്ന പ്രദേശ് ആവില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകള്‍ക്കെതിരെ ഇനിയും മുഖംനോക്കാതെ നടപടിയെടുക്കും. യു.പിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും യോഗി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റും. കഴിഞ്ഞ വര്‍ഷം വരെ ദരിദ്ര സംസ്ഥാനം എന്നതായിരുന്നു യു.പിയുടെ പ്രതിച്ഛായ. ആ കാഴ്ചപ്പാട് മാറ്റാന്‍ ഒരു പരിധി വരെ കഴിഞ്ഞതുകൊണ്ടാണ് വ്യവസായികള്‍ ഇപ്പോള്‍ നിക്ഷേപത്തിന് താല്‍പര്യം കാണിക്കുന്നതെന്നും യോഗി അവകാശപ്പെട്ടു. 
 

Tags:    
News Summary - UP is now truly Uttar Pradesh; no more a Prashna Pradesh: Yogi Adityanath-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.