മധ്യപ്രദേശിൽ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്​

ഇൻഡോർ: ഗാന്ധിയുടെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകൾക്ക്​ പിന്നാലെ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടും. മധ്യപ്ര​േദശിലെ ഖരഖോണിലെ ജില്ലയിലെ എ.ടി.എമ്മിൽ നിന്നാണ്​ ഒര​​ു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട​്​ ലഭിച്ചത്​.

​മധ്യപ്രദേശിലെ ഖാർഖോൺ ജില്ലയിലെ ഹേമന്ത്​ സോണിക്കാണ്​ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത്​ ​500 രൂപ ​നോട്ടുകൾ കിട്ടിയത്​. എസ്​.ബി.​െഎയുടെ എ.ടി.എമ്മിൽ നിന്ന്​ 1500 രൂപയാണ്​ സോണി പിൻവലിച്ചത്​. ഇതിൽ രണ്ട്​ 500 രൂപ നോട്ടുകളിൽ ഒരു വശത്ത്​ മാത്രമേ പ്രിൻറ്​ ചെയ്​തിരുന്നുള്ളു. ഉടൻ തന്നെ ബാങ്ക്​ അധികൃതരെ വിവരമറിയിച്ചതായി സോണി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ഖരഖോൺ ജില്ലയിൽ തന്നെ ഇത്തരത്തിൽ 4500 ര​ൂപ എ.ടി.എമ്മിൽ നിന്ന്​ പിൻവലിച്ച വ്യക്​തിക്കും ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും സോണി പറഞ്ഞു.

Tags:    
News Summary - Now, Rs 500 note with one printed side found in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.