സ്​പെഷ്യൽ ​ട്രെയിനുകളും കോച്ചുകളും ഇനി ഒാൺലൈനിൽ ബുക്ക്​ ചെയ്യാം

ന്യൂഡൽഹി: സ്​പെഷ്യൽ ട്രെയിനുകളും കോച്ചുകളും ഒാൺലൈനിൽ ബുക്ക്​ ചെയ്യുന്നതിനുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. ​െഎ.ആർ.സി.ടി.സിയുടെ വെബ്​സൈറ്റ്​ വഴി ഒാൺലൈനായി ഇവ ബുക്ക്​ ചെയ്യാം. ഫെബ്രുവരി ആദ്യവാരമാണ്​ റെയിൽവേ ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്​.

നിലവിൽ റെയിൽവേ സ്​റ്റേഷനിൽ നേരി​െട്ടത്തി ബുക്കിങ്​ സുപ്പർവൈസർ അ​ല്ലെങ്കിൽ സ്​റ്റേഷൻ മാസ്​റ്ററെ സമീപിച്ചാണ്​ സ്​പെഷ്യൽ ട്രെയിനുകളും കോച്ചുകളും ബുക്ക്​ ചെയ്യാൻ സാധിക്കുക. ഇതിനായി ഇവർക്ക്​ യാത്ര സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അപേക്ഷയും നൽകണം. ഇതിന്​ പകരം ബുക്കിങ്​ അടക്കമുള്ള സംവിധാനങ്ങൾ ഒാൺലൈനിലേക്ക്​ മാറ്റാനാണ്​ റെയിൽവേ തീരുമാനം.

ട്രാവൽ എജൻസികളാണ്​ പ്രധാനമായും സ്​പെഷ്യൽ ട്രെയിനുകളും കോച്ചുകളും ബുക്ക്​ ചെയ്യുന്നത്​. സ്​പെഷ്യൽ ട്രെയിനുകൾ ബുക്ക്​ ചെയ്യു​േമ്പാൾ കോച്ചൊന്നിന്​ 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം.

Tags:    
News Summary - Now, book coaches, special trains online-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.