'കൗ കാബിനറ്റ്' പ്രഖ്യാപിച്ചു, ഇനി ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: മധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക 'കൗ കാബിനറ്റ്'​ രൂപീകരിക്കാനുള്ള​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഇനി കൗ കാബിനറ്റിൽ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക 'കൗ കാബിനറ്റ്'​ രൂപീകരിക്കുമെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രഖ്യാപിച്ചത്.


കന്നുകാലി വളർത്തൽ, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, റവന്യു, കൃഷി വികസന വകുപ്പുകൾ എന്നിവയാണ് 'കൗ കാബിനറ്റിൽ' ഉൾപ്പെടുക. കൗ കാബിനറ്റിന്‍റെ ആദ്യ യോഗം ഗോപാഷ്​ടമി ദിനമായ നവംബർ 22ന്​ 12 മണിക്ക്​ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.