മോസ്കോയിൽ നിന്നെത്തിയ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന്

ന്യൂഡൽഹി: മോസ്കോയിൽനിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോർട്ട്. നാഷണൽ സുരക്ഷാ ഗാർഡ് അടക്കം നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

ഇതോടെ വിമാനം ഗോവയിലേക്ക് യാത്ര തുടരും. 244 പേരാണ് അസൂർ എയറിന്‍റെ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നത്. ഗോവ എയർ ട്രാഫിക് കൺട്രോളർക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

തുടർന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലേക്ക് വഴിതിരിച്ചുവിട്ടു. ജാംനഗർ എയർപോർട്ടിലെ ഐസൊലേഷൻ ബേയിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു. റഷ്യൻ എംബസി അടക്കം വിഷ‍യത്തിൽ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Nothing Suspicious Found After Bomb Threat On Moscow-Goa Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.